Posts

Showing posts from August, 2012

മൂന്നക്ക സംഖ്യയുടെ സൂത്രക്കളി....

Image
ഇതൊരു ഗണിതശാസ്ത്ര കളിയാണ്....വെറും ഒരു കളിയാണ് എന്ന് പറയാന്‍ പറ്റില്ല...സംഖ്യകള്‍ ഉപയോഗിച്ചുള്ള ഒരു മാജിക് ക്കൊടി ആണിത്... കൂട്ടുകാര്‍ക്ക് മുന്നില്‍ ഒന്നാളാവാന്‍ എന്തേലും കാണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഞാന്‍ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു....ഈ വിദ്യ മനസ്സിരുത്തി പഠിച്ച ശേഷം കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ നിങ്ങള്ക്ക്ഒരു മാന്ത്രികന്‍റെ പരിവേഷം കിട്ടും....            ഇനി കളി എന്താണെന്ന് നോക്കാം...നിങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പറഞ്ഞിരിക്കുകയാണ് എന്ന് വെക്കുക... അപ്പോഴാണ്‌ നിങ്ങള്‍ മാജിക് തുടങ്ങാന്‍ പോകുന്നത്... ആദ്യം നിങ്ങള്‍ പറയുന്നു...." ഞാന്‍ നിങ്ങള്ക്ക് ഒരു കണക്കിട്ടു തരാന്‍ പോകുകയാണ്....ഇതിന്‍റെ വഴികളും ക്രിയകലുമൊക്കെ ഞാന്‍ പറഞ്ഞു തരാം....അവസാനം നിങ്ങള്ക്ക് കിട്ടുന്ന ഉത്തരം ഞാന്‍ അതാ,ആ കാണുന്ന ഗ്ലാസില്‍ ഊതി തെളിയിച്ചു തരാം...." "അതുകൊള്ളാമല്ലോ....അതെങ്ങനെ നടക്കും????" "അതാണ്‌ കണക്കിലെ മാജിക്... എന്താ,തുടങ്ങാമോ????" ആദ്യമായി ഒരാളെ കണക്കു ചെയ്യാന്‍ ക്ഷണിക്കുക... കണക്കു ചെയ്യാന്‍ മുന്നോട്ടു വരുന്ന കൂട്ടുകാരനോട് ഒ

സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???

Image
കഴിഞ്ഞ കുറച്ചു ദിവസമായി ഫെയ്സ്ബുക്കിലെ ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ തകൃതിയായ ചര്‍ച്ച.... ചര്‍ച്ചാ വിഷയം എന്താണെന്ന് അറിയണ്ടേ???? "ഇടുങ്ങിയ ചിന്താഗതിക്കാരായ ആണുങ്ങളാണ് സദാചാരപ്പൊലീസുകാരായി മാറുന്നത്.സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതും ഇക്കൂട്ടര്‍ തന്നെ. സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനം സൃഷ്ടിയ്ക്കുമന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. തലതിരഞ്ഞ ചില പുരുഷന്മാരാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.സാരിയാണ് സ്ത്രീ വസ്ത്രങ്ങളില്‍ ഏറ്റവും പ്രകോപനപരം.." ശ്രീ ശ്രീ രഞ്ജിനി ഹരിദാസ്. നമ്മുടെ രന്ജിനിയുടെ ഈയൊരു പ്രസ്താവനയാണ് 200ഉം കടന്നു മുന്നൂരിലെക്ക്‌ കാലും നീട്ടിയിരിക്കുന്ന ആ കമന്റ്‌ യജ്ജ്നത്തിന്റെ ഉറവിടം... പലരും അഭിപ്രായങ്ങള്‍ പലതു പറഞ്ഞു... പലതും പുതിയ അറിവുകള്‍.....,രേഞ്ഞിനി കൊളുത്തി വിട്ട വാണത്തിന്റെ പോക അല്‍പ്പം ഒന്ന് കെട്ടടങ്ങിയപ്പോള്‍ ദാ വരുന്നു പടന്നക്കാരന്റെ അടുത്ത വിവാദ പ്രസ്താവന... "സ്ത്രീ ഉരിഞ്ഞു നടക്കണോ ഉരിയാതെ നടക്കണോ എന്നൊക്കെ അവളുടെ ഇഷ്ടം!!പക്ഷെ ഉരിഞ്ഞിട്ട് കണ്‍ മുന്നില്‍ നിന്നും ഡിസ്ക്കോ ഡാന്‍സ് ഫ്രീയായി കുലുക്കി കളിച്ചിട്ട് എന്തിനാടോ നോക്കു

ബ്ലോഗ്‌ ലോകത്ത് കണ്ടിരിക്കേണ്ട ബ്ലോഗുകള്‍.....

Image
വായനയുടെ പുതിയ മുഖമാണ് ബ്ലോഗ്‌ വായന..... അനേകായിരം ബ്ലോഗുകളുള്ള ഭൂലോകത്ത് നല്ല ബ്ലോഗുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്..... മലയാളം ഭൂലോകത്തെ ബ്ലോഗ്‌ വായനക്കാര്‍ക്കായി ഞാന്‍ ഇവിടെ കുറച്ചു ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു..... ആദ്യമായി എന്‍റെ ആദ്യത്തെ ബ്ലോഗ്‌ തന്നെ പരിചയപ്പെടുത്തട്ടെ..... നെറ്റിനും ഒറ്റമൂലികള്‍  കമ്പ്യൂട്ടെരും നെറ്റും ബ്ലോഗും ഒക്കെ ഉള്‍പ്പെടുന്ന ഒരു ലോകം കൈകാര്യം ചെയ്യുന്ന ബ്ലോഗാണ് ഇത്.... മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആണ് ഞാന്‍ അടുത്ത വിഭാഗം ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നത്..... ആദ്യാക്ഷരി  ഇന്ദ്രധനുസ്  ലൈവ് മലയാളം  മലയാളം ബ്ലോഗ്‌ ടിപ്സുകള്‍  മലയാളം ബ്ലോഗ്‌ ഹെല്‍പ്  സൈബര്‍ ജാലകം  ഫോട്ടോഷോപ്പ് പാഠങ്ങള്‍  ഫോട്ടോഷോപ്പി  ഇനി കഥകളും ലേഖനങ്ങളും കവിതകളും ഒക്കെ കൈകാര്യം ചെയ്യുന്ന കുറച്ചു ബ്ലോഗുകലായാലോ???? അബസ്വരങ്ങള്‍  ഗഫൂര്‍ കാ ദോസ്ത്  പത്രക്കാരന്‍  ഗോപിക്കുട്ടന്റെ അക്രമങ്ങള്‍  വസീകരണങ്ങള്‍  നോട്ടം എന്റെ ബ്ലോഗ്‌  സിനിമാ വിചാരണ  സെന്‍റര്‍ കോര്‍ട്ട്  പടന്നക്കാരന്‍  വെള

മകളേ അത് നീയായിരുന്നോ????

Image
ഇതൊരു അച്ഛന്‍റെയും മകളുടെയും കഥയല്ല.... മസില്‍ പവറും കയ്യൂക്കും ഒന്നും അധികം ഇല്ലെങ്കിലും ആര്‍ദ്രതയുള്ള ഒരു മനസിന്‍റെ ഉടമയായ ഒരു മനുഷ്യന്‍റെ കഥയാണ്‌.....,എവിടെയോ കേട്ടുമറന്ന ഒരു ഒരു സംഭവകഥ ഞാന്‍ ഒരു കഥയായി ഇവിടെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.... കടയില്‍ നല്ല തിരക്കുണ്ട്....ഓണമല്ലേ,എന്നാലും ഇക്കൊല്ലം തിരക്കല്‍പ്പം കൂടിയോ എന്നൊരു സംശയം.... ഓണവും പെരുന്നാളുമൊക്കെയായി കടയില്‍ ഒരു പൂരം തന്നെയാണ്. തുണിയെടുത്ത് കൊടുത്തു കൊടുത്ത് മനുഷ്യന്‍റെ നടുവൊടിഞ്ഞു. മോതലാളിക്കെന്തായാലും ഇക്കൊല്ലം നല്ല കോളാണ്.പക്ഷെ സാധാ മുതലാളിമാരെ പോലെ അധികം ബൂര്‍ഷ്വാ സ്വഭാവം കാണിക്കാത്ത മൊതലാളി ശമ്പളവും ബോണസും ഒക്കെ മുന്‍കൂറായി തന്നു എല്ലാരേം കയ്യിലെടുത്തിട്ടുണ്ട്.എല്ലാം തന്ത്രമല്ലേ.... എല്ലാ തന്ത്രങ്ങളിലും വീഴാന്‍ പാവങ്ങളായ തൊഴിലാളികളും. പക്ഷെ ആര്‍ക്കും പരാതിയില്ല.ഒരേയൊരു ബുദ്ധിമുട്ടുള്ളത് ഈ കടയിലെ നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കാണ്. കഷ്ടപ്പെട്ടല്ലേ പറ്റൂ,താന്‍ അധ്വാനിച്ചു കൊണ്ടുവരുന്നത് കൊണ്ട് വേണം കുടുംബത്തിന്‍റെ ചെലവ് നടക്കാന്‍..,കുറച്ചു നാളായി രവീന്ദ്രന്‍ നായര്‍ക്കു ഒരു സഹായം എന്നോണം മകളും

ചാറ്റര്‍മാരുടെ ശ്രദ്ധക്ക്

Image
ചാറ്റിങ്ങിന്‍റെ ചതിക്കുഴികള്‍ പല കഥകളിലും ലേഖനങ്ങളിലും ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഞാന്‍ യുട്യുബില്‍ കണ്ട ഒരു വീഡിയോ ചാറ്റിംഗ് എന്ന പെരുങ്കുഴിയുടെ ഭയപ്പെടുത്തുന്ന മറ്റൊരു വശമായിരുന്നു.... ഹാംലെറ്റ് പോലെ ദുരന്തപര്യവസായിയായ ആ കഥ ഞാന്‍ ഇവിടെ ആരംഭിക്കുകയാണ്.... ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്..... രാഹുല്‍ പഠിക്കാന്‍ മിടുക്കനാണ്.പഠിച്ച ക്ലാസിലെല്ലാം ഒന്നാമന്‍..,ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ഗവന്മെന്റ്റ് എന്ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി. ഒരു സഹോദരിയുണ്ട്,ഒരു പ്രൈവറ്റ് സോഫ്ട്വെയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ് പുള്ളിക്കാരി.അച്ഛന്‍ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെടുന്നതുകൊണ്ട് പൈസക്കും അല്ലലൊന്നും അറിഞ്ഞിട്ടില്ല.അമ്മ ഗൃഹനാധയായി ഗൃഹം ഭരിക്കുന്നു.അച്ഛന്‍ ഗള്‍ഫിലായിട്ടും നന്നായി പഠിക്കുകയും മറ്റു ദുസ്സ്വഭാവം ഒന്നുമില്ലാത്ത രാഹുല്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ...പഠിച്ച സ്കൂളെല്ലാം ബോയ്സ് സ്കൂള്‍ ആയിരുന്നത് കൊണ്ട് രാഹുലിന